മത്സരിച്ചേ തീരു എന്ന് ദില്ലിക്ക് വിളിപ്പിച്ച് അമിത് ഷാ പറഞ്ഞിട്ടും മനസു തുറക്കാൻ തുഷാര്‍ തയ്യാറായിട്ടില്ല. തുഷാറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിൽ തീരുമാനം ആകാത്തതിനാൽ ബാക്കി സീറ്റിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചും ധാരണയായില്ല.

ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകൾ തിരക്കിട്ട് പുരോഗമിക്കുന്നതിനിടയിലും ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് വ്യക്തമാക്കാതെ തുഷാര്‍ വെള്ളാപ്പള്ളി. മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് തുഷാര്‍ പറഞ്ഞിരുന്നെങ്കിലും അത് പറ്റില്ലെന്ന നിലപാടിലായിരുന്നു ബിജെപി ദേശീയ നേതൃത്വം. എൻഡിഎ നേതാവെന്ന നിലയിൽ മത്സര രംഗത്ത് ഉണ്ടാകണമെന്ന് ദില്ലി ചര്‍ച്ചയിൽ അമിത്ഷാ നേരിട്ട് തുഷാറിനോട് പറയുകയും ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തുഷാര്‍ വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ തുഷാര്‍ നിലപാട് വൈകിക്കുന്നതിൽ വലിയ അമര്‍ഷമാണ് ബിജെപി ദേശീയ നേതൃത്വത്തിന് ഉള്ളത്. 

Read More: ശ്രീധരൻ പിള്ള മത്സരിച്ചേക്കില്ല; തൃശൂര്‍ തുഷാറിനെങ്കിൽ പത്തനംതിട്ട കെ സുരേന്ദ്രന്