ഇരട്ട പൗരത്വം ഉള്ളയാൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് തന്നെ ഭരണഘടനാ ലംഘനമാണെന്ന് ബിജെപി ആരോപിച്ചു.   

വയനാട്: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ വരണാധികാരികൂടിയായ ജില്ലാകളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ബിജെപി. ഇരട്ട പൗരത്വം ഉള്ളയാൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് തന്നെ ഭരണഘടനാ ലംഘനമാണെന്നും ബിജെപി ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡൻറ് സജി ശങ്കർ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരാതി നൽകിയത് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി അഡ്വ സിനിലാണ്.