ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
തൃശൂര്‍: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൃശൂരില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. മൂകാട്ടുകരയിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസില്‍ സൂക്ഷിച്ച ബാനറുകളും പോസ്റ്ററുകളും തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
എന്നാൽ ആരോപണം സിപിഎം നിഷേധിച്ചു. സംഭവത്തിൽ മണ്ണുത്തി പോലീസ് അന്വേഷണം തുടങ്ങി. ബിജെപി സിപിഎം പ്രവർത്തകർ തമ്മിൽ നേരത്തെയും സംഘർഷങ്ങൾ നടന്നിട്ടുള്ള പ്രദേശമാണ് മൂക്കാട്ടുകര
