ഇന്ന് ബിജെപിയുടെ സ്ഥാപക ദിനം. മുതിര്‍ന്ന നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തുന്നതിനിടെയാണ് പാര്‍ട്ടി സ്ഥാപക ദിനം ആഘോഷിക്കുന്നത്.

ദില്ലി: ഇന്ന് ബിജെപിയുടെ സ്ഥാപക ദിനം. മുതിര്‍ന്ന നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തുന്നതിനിടെയാണ് പാര്‍ട്ടി സ്ഥാപക ദിനം ആഘോഷിക്കുന്നത്. സ്ഥാപക ദിനത്തിന് മുന്നോടിയായി എഴുതിയ സന്ദേശത്തിലാണ് മോദി- അമിത് ഷാ നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് എൽകെ അദ്വാനി പരോക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

എതിര്‍ക്കുന്നവരെ ശത്രുക്കളായോ ദേശവിരുദ്ധരായോ കാണുന്നതല്ല, ബിജെപി രീതിയെന്നായിരുന്നു അദ്വാനി വ്യക്തമാക്കിയത്. സീറ്റ് നിഷേധിച്ചതിനെ ചൊല്ലി പ്രതിഷേധത്തിലായ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷിയെ വാരണാസിയിൽ മോദിക്കെതിരെ മല്‍സരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു.

അതേസമയം ശത്രുഘൻ സിൻഹ ഇന്ന് കോൺഗ്രസിൽ ചേരും. ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപനം ഉണ്ടാകും. സിൻഹ പട്ന സാഹേബ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകും. മോദി-അമിത് ഷാ നേതൃത്വത്തിനെതിരെ നിരന്തരം വിമർശനം ഉന്നയിച്ചിരുന്ന സിൻഹയെ പാർട്ടിയിൽ നിന്ന് പുറത്താക്കാതെ തന്ത്രപരമായ സമീപനമാണ് ബിജെപി സ്വീകരിച്ചിരുന്നത്.