കോണ്‍ഗ്രസിനെക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്‌സാണ്‌ ഇപ്പോള്‍ ബിജെപിക്കുള്ളത്‌.

ദില്ലി: ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി. പാര്‍ട്ടിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്നു. കോണ്‍ഗ്രസിനെക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്‌സാണ്‌ ഇപ്പോള്‍ ബിജെപിക്കുള്ളത്‌.

ബിജെപി ഐടി സെല്‍ തലവനായ അമിത്‌ മാളവ്യയാണ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക പേജിന്‌ ഒരുകോടി ഒരു ലക്ഷം ഫോളോവേഴ്‌സായെന്ന്‌ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്‌. പാര്‍ട്ടിക്ക്‌ ഇതൊരു മഹത്തായ നാഴികക്കലാണ്‌ എന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും മാളവ്യ അറിയിച്ചു.

Scroll to load tweet…

കോണ്‍ഗ്രസിന്‌ 51,40,000 ഫോളോവേഴ്‌സ്‌ ആണുള്ളത്‌. ലോകനേതാക്കളില്‍ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളത്‌. ബരാക്‌ ഒബാമ, ഡൊണാള്‍ഡ്‌ ട്രംപ്‌ എന്നിവര്‍ക്ക്‌ പിന്നിലായാണ്‌ മോദിയുടെ സ്ഥാനം. നാലുകോടി 72,000 ഫോളോവേഴ്‌സാണ്‌ മോദിക്കുള്ളത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്‌ 94 ലക്ഷം ഫോളോവേഴ്‌സാണുള്ളത്‌.