രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഹിമാചല്‍ ബിജെപി അധ്യക്ഷന്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Apr 2019, 6:49 PM IST
BJP leader makes obscene slur at Rahul Gandhi over chowkidar chor hai
Highlights

രാഹുല്‍ ഗാന്ധിക്കെതിരെ നീചവും അശ്ലീലവുമായ പരാമര്‍ശവുമായി ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി. ഒരു പഞ്ചാബ് സ്വദേശി താങ്കളോട് പറയാന്‍ എന്നോട് ആവശ്യപ്പെട്ട കാര്യം താന്‍ പറയുകയാണ്.

ഷിംല: രാഹുല്‍ ഗാന്ധിക്കെതിരെ നീചവും അശ്ലീലവുമായ പരാമര്‍ശവുമായി ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി. ഒരു പഞ്ചാബ് സ്വദേശി താങ്കളോട് പറയാന്‍ എന്നോട് ആവശ്യപ്പെട്ട കാര്യം താന്‍ പറയുകയാണ്. ഇന്ത്യയുടെ കാവല്‍ക്കാരനായ മോദി കള്ളനാണെങ്കില്‍, താങ്കള്‍ ഒരു 'മദര്‍ചോദ്' ആണ് എന്നായിരുന്നു സത്പാലിന്‍റെ പരാമര്‍ശം. അങ്ങേയറ്റം ഹീനമായ (അമ്മയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നയാള്‍) അര്‍ത്ഥമുള്ള പ്രയോഗമാണ് രാഷ്ട്രീയ മര്യാദകളെല്ലാം ലംഘിച്ച് സത്പാല്‍ നടത്തിയത്. 

കാവല്‍ക്കാരന്‍ കള്ളനാണെന്നാണ് അയാള്‍ പറയുന്നത്. സഹോദരാ..., നിങ്ങളുടെ അമ്മ ജാമ്യത്തിലാണ്, താങ്കളുടെ സഹോദരി ഭര്‍ത്താവും അങ്ങനെ തന്നെയാണ്. പിന്നെ താങ്കളും.  നിങ്ങള്‍ കള്ളനെന്ന് വിളിക്കുന്ന അദ്ദേഹത്തിനെതിരെ ഒരു കേസുമില്ല. അദ്ദേഹം ജാമ്യത്തിലല്ല. ഒരു പഞ്ചാബി സ്വദേശി താങ്കളോട് പറയാന്‍ ആവശ്യപ്പെട്ടത് ഞാനിവിടെ പറയാം. ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍, നിങ്ങള്‍ ഒരു മദര്‍ചോദ് ആണ്- സത്പാല്‍ പറഞ്ഞു.

സത്പാലിന്‍റെ പ്രസംഗത്തിനെതിരെ വ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.അങ്ങേയറ്റം നാണംകെട്ട വാക്കുകളാണ് സത്പാലിന്‍റേതെന്ന് ഹിമാചല്‍ കോണ്‍ഗ്രസ് വക്താവ് നരേഷ്  ചൗഹാന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ഗവണ്‍മെന്‍റ് പരാജയപ്പെട്ടു, അതിനാല്‍ അവര്‍ ഇത്തരം ഭാഷയിലാണ് സംസാരിക്കുന്നത്. ജനങ്ങള്‍ക്ക് ഇത് ഉള്‍ക്കൊള്ളാനാവില്ല. സത്പാലും ബിജെപിയും നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
 

loader