കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന താല്‍പര്യം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊണ്ടിട്ടില്ല

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ സജീവമാകുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന താല്‍പര്യം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊണ്ടിട്ടില്ല.

അതിനിടയിലാണ് രാഹുലിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ചുകൊണ്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്. അമേഠിയും ബിജെപി പിടിക്കും എന്നത് ഏവർക്കും മനസ്സിലായിരിക്കുന്നു. കുടുംബമല്ല പ്രവർത്തനമാണ് വോട്ടർമാരുടെ പ്രഥമ പരിഗണനയെന്ന് രാഹുൽ ഗാന്ധി മനസ്സിലാക്കിയത് നന്നെന്നും ശോഭ ഫേസ്ബുക്കില്‍ കുറിച്ചു.