കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം മാറ്റിയത് വലിയ കാര്യമല്ല. പറയുന്ന ടിക്കാറാം മണ്ടനാണെങ്കിലും കേള്‍ക്കുന്ന ആളുകള്‍ മണ്ടന്മാരല്ലെന്ന് വി വി രാജേഷ് 

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പെരുമാറുന്നത് പക്ഷപാതപരമായെന്ന് വി വി രാജേഷ്. കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം മാറ്റിയത് വലിയ കാര്യമല്ല. പറയുന്ന ടിക്കാറാം മണ്ടനാണെങ്കിലും കേള്‍ക്കുന്ന ആളുകള്‍ മണ്ടന്മാരല്ല.

ടിക്കാറാം മീണ സംസാരിക്കുന്നത് എല്‍ഡിഎഫ് നേതാക്കളുടെ ഭാഷയാണെന്ന് വി വി രാജേഷ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് നീക്കിയില്ലെങ്കില്‍ സംസ്ഥാനത്തെ ആളുകള്‍ എന്തുപറയുമെന്നുള്ളത് ടിക്കാറാം മീണയ്ക്ക് അറിയാമെന്നും വി വി രാജേഷ് പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബിജെപി നേതാക്കള്‍ക്ക് നേരെ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നേതാക്കള്‍ ജാതി മത രാഷ്ട്രീയം ഉയര്‍ത്തി കാണിച്ചാണ് വോട്ട് തേടുന്നതെന്നും വി വി രാജേഷ് പറഞ്ഞു.