ഈ മനുഷ്യന്‍ ചൈനീസ് ഉല്‌പന്നങ്ങളെപ്പോലെയാണ്. ആശയക്കുഴപ്പം പിടിച്ചത്, ഈട് നില്‍ക്കാത്തത്, വിഷമയമായത്, എല്ലാത്തിനുമുപരി ഇന്ത്യന്‍ വിപണിക്ക് ഭീഷണിയായത്. ബിജെപി ട്വീറ്റ് ചെയ്‌തു.
ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചൈനീസ് ഉല്‌പന്നത്തോട് ഉപമിച്ച് ബിജെപിയുടെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങിനെ ഭയമാണെന്ന രാഹുലിന്റെ ട്വീറ്റിനുള്ള പ്രതികരണമായാണ് കര്‍ണാടക ബിജെപിയുടെ ട്വീറ്റ്.
ഈ മനുഷ്യന്‍ ചൈനീസ് ഉല്‌പന്നങ്ങളെപ്പോലെയാണ്. ആശയക്കുഴപ്പം പിടിച്ചത്, ഈട് നില്‍ക്കാത്തത്, വിഷമയമായത്, എല്ലാത്തിനുമുപരി ഇന്ത്യന്‍ വിപണിക്ക് ഭീഷണിയായത്. ബിജെപി ട്വീറ്റ് ചെയ്‌തു. രാഹുലിന്റെ കുടുംബം എങ്ങനെയാണ് ഇന്ത്യയുടെ വിദേശനയങ്ങളെ ചൂഷണം ചെയ്‌തതെന്ന് സോണിയാ ഗാന്ധിയോട് ചോദിച്ച് മനസ്സിലാക്കണമെന്ന ഉപദേശവും രാഹുലിനായി ട്വീറ്റിലുണ്ട്.
മസൂദ് അസ്‌ഹറിന്റെ കാര്യത്തില്‍ ചൈന സ്വീകരിച്ച നിലപാടിനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് മോദിക്ക് സി ജിന്‍പിങ്ങിനെ പേടിയാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടത്. ദുര്‍ബലനായ മോദിക്ക് സിജിന്‍പിങ്ങിനെ പേടിയാണെന്നും അതുകൊണ്ട് തന്നെ ചൈന ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചാലും മോദി ഒരക്ഷരം പോലും മിണ്ടില്ലെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
