ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാൻ ചേരുന്ന ബിജെപി യോഗത്തിൽ നേതൃമാറ്റം പരിഗണനയിൽ ഇല്ലെന്ന് കെ സുരേന്ദ്രൻ. പാര്‍ട്ടി പരാജയപ്പെടാനുണ്ടായ സാഹചര്യം യോഗം വിശദമായി ചർച്ച ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെക്കാളും മെച്ചപ്പെട്ട പ്രവർത്തനം ബിജെപി നടത്തിയെന്നാണ് വിലയിരുത്തലെന്നും കെ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഒരു തോൽവിയുടെ പേരിൽ നേതൃത്വം മാറേണ്ട സാഹചര്യമില്ല. നേതൃമാറ്റത്തിന് ഒരു സമയമുണ്ട്. ഒരു സീറ്റിൽ പോലും ജയിക്കാൻ പറ്റാത്തത്  എന്തുകൊണ്ടെന്ന് യോഗം ചർച്ച ചെയ്യും. സംസ്ഥാനത്ത് മോദി വിരുദ്ധ പ്രവർത്തനം സംഘടിതമായുണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.