Asianet News MalayalamAsianet News Malayalam

ബിജെപി തൂത്തുവാരും; 25 വർഷം സിപിഎം ഭരിച്ച ത്രിപുരയോളം വരില്ല കേരളം: ബിപ്ലബ് കുമാർ ദേബ്

ബിജെപി തരംഗം സുനാമി പോലെ ആഞ്ഞടിക്കും. അതിൽ മറ്റുള്ളവരെല്ലാം കടപുഴകുമെന്നും ബിപ്ലബ് കുമാർ ദേബ്. 

bjp will get majority seats also in kerala says thripura cm biplav deb kumar
Author
Agartala, First Published Mar 25, 2019, 6:51 AM IST

അഗർത്തല: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങൾ ബിജെപി സഖ്യം തൂത്തുവാരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. രാജ്യത്ത് മോദി തരംഗം സുനാമി പോലെ ആഞ്ഞടിക്കും. മറ്റുള്ളവരെല്ലാം കടപുഴകും. 25 വർഷം സിപിഎം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. ആ സിപിഎമ്മിനെയാണ് ഇവിടെ പുറത്താക്കിയത്. കേരളം അത്രയൊന്നുമില്ലല്ലോ. ഈ തെരഞ്ഞെടുപ്പോടെ ത്രിപുരയിൽ സിപിഎമ്മിന്‍റെ അടിവേര് ഇളകുമെന്നും ബിപ്ലബ് കുമാർ  പറഞ്ഞു.

"ത്രിപുരയിലെ സിപിഎം ഭരണം അവസാനിപ്പിക്കാമെന്ന് ആരെങ്കിലും കരുതിയതാണോ? നരേന്ദ്ര മോദിയിലൂടെ ത്രിപുര മുക്തമായി. ബിജെപിയും കോൺഗ്രസും സിപിഎമ്മും ഒന്നുമല്ല ത്രിപുരയിലെ ജനത്തിന്‍റെ വിഷയം. അവർ വീണ്ടും മോദിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു. 20 സീറ്റെങ്കിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ബിജെപി നേടും. അതിൽ കൂടുതലും നേടാം" ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.

രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കുന്നതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് രാഹുൽ എവിടെ നിന്ന് മത്സരിക്കുന്നുവെന്നത് ബിജെപിയെ ബാധിക്കുന്ന കാര്യമല്ലെന്നും എവിടെയാണെങ്കിലും രാഹുൽ ഗാന്ധി തന്നെയല്ലേ മത്സരിക്കുന്നതെന്നുമായിരുന്നു ത്രിപുര മുഖ്യന്‍റെ മറുപടി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ട്രെയിലറാകും.  ബിപ്ലബ് കുമാർ ദേബ് കൂട്ടിച്ചേർത്തു.

ഞങ്ങളുടെ പ്രതിനിധി ഏഞ്ചൽ മേരി മാത്യു ബിപ്ലബ് കുമാർ ദേബുമായി നടത്തിയ അഭിമുഖം:

Follow Us:
Download App:
  • android
  • ios