കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഇരുവരുടെയും പ്രസംഗം ഇന്ത്യയുടെ ഭരണഘടനയക്ക് എതിരെയാണ്. നിഷ്പക്ഷ പ്രവർത്തനം നടത്തുന്നവരാണെങ്കിൽ മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി എടുക്കണമെന്നും വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസിനെതിരെയും കാസര്‍ഗോഡ് നടന്ന പ്രചാരണയോഗത്തില്‍ വൃന്ദ കാരാട്ട് ആഞ്ഞടിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് തുടരുന്നത് ബിജെപി നയമാണെന്നും അവര്‍ പറഞ്ഞു. ബിജെപിയും കോൺഗ്രസും പരസ്പര പൂരകമാണെന്നും വൃന്ദാ കാരാട്ട് വ്യക്തമാക്കി.