തരൂരും കുമ്മനവും കൂടി ചേരുമ്പോൾ എതിരാളികൾ ശക്തരാണ്. പക്ഷെ വിജയപ്രതീക്ഷ ഉണ്ടെന്നും സി ദിവാകരൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖറന്‍ ബിജെപി സ്ഥാനാർത്ഥിയായാൽ മത്സരം കടുക്കുമെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി സി ദിവാകരൻ. ശശി തരൂരും കുമ്മനവും കൂടി ചേരുന്പോൾ ശക്തമായ മത്സരമാവും നടക്കുകയെന്നും സി ദിവാകരന്‍ വിലയിരുത്തുന്നു.
എതിരാളികൾ ശക്തരാണ് പക്ഷേ വിജയ പ്രതീക്ഷ ഉണ്ട്. സി ദിവാകരൻ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും, ശശി തരൂരിന്റെ വാഗ്ദാന ലംഘനങ്ങൾക്കും എതിരെ തിരുവനന്തപുരത്തുകാർ വോട്ട് ചെയ്യുമെന്നും ദിവാകരൻ പ്രതികരിച്ചു.
