തിരുവനന്തപുരം: വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്ന് ആശങ്ക വ്യക്തമാക്കി ടി എൻ പ്രതാപൻ. കെ പി സി സി നേതൃ യോഗത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്ക ടി എന്‍ പ്രതാപന്‍ വ്യക്തമാക്കിയത്. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം തിരിച്ചടി ആയിയെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഹിന്ദു നായർ വോട്ടുകൾ ബി ജെ പി യിലേക്ക് പോയിട്ടുണ്ടാകാം, ആർ എസ് എസിന്റെ പ്രവർത്തനം ശക്തമായിരുന്നുവെന്നാണ് വിലയിരുത്തല്‍. വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്നും നെഗറ്റീവ് വാർത്തയും പ്രതീക്ഷിക്കാമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. തിരുവനന്തപുരം , പാലക്കാട് , കോഴിക്കോട് , വടകര എന്നിവിടങ്ങളില്‍ പ്രചരണ രംഗത്ത് പലരും സജീവമല്ലെന്ന പരാതി തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നിരുന്നു. പാലക്കാട് സ്ഥാനാര്‍ഥിക്കെതിരേയും പരാതി ഉയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം  കെ പി സിസി  ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.