എറണാകുളം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി പി രാജീവ് വോട്ടു തേടിയെത്തിയത് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. പ്രചാരണത്തിൽ ഏറെ മുന്നറിയതിനാൽ പരമാവധി വോട്ടർമാരെ നേരിട്ട് കാണാനുളള ശ്രമത്തിലാണ് എറണാകുളത്തെ ഇടത് സ്ഥാനാർത്ഥിയായ പി രാജീവ്.
കൊച്ചി: വോട്ടു കിട്ടാൻ പതിനെട്ടടവും പയറ്റുകയാണ് സ്ഥാനാർത്ഥികൾ. കൂടുതൽ ആളുകളെ ഒന്നിച്ചു കാണാനുള്ള ഒരവസരവും പാഴാക്കാറില്ല സ്ഥാനാര്‍ത്ഥികള്‍. എറണാകുളം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി പി രാജീവ് വോട്ടു തേടിയെത്തിയത് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. പ്രചാരണത്തിൽ ഏറെ മുന്നറിയതിനാൽ പരമാവധി വോട്ടർമാരെ നേരിട്ട് കാണാനുളള ശ്രമത്തിലാണ് എറണാകുളത്തെ ഇടത് സ്ഥാനാർത്ഥിയായ പി രാജീവ്.
കൂടുതൽ ആളുകളെ ഒന്നിച്ചു കാണാനുള്ള സ്ഥലങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് കലൂരിൽ സിനിമാ ചിത്രീകരണം നടക്കുന്ന കാര്യം അറിഞ്ഞത്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിൻറെ ലൊക്കേഷനായിരുന്നു. അൻവർ റഷീദിനൊപ്പം ഫഹദ് ഫാസിലും നസ്രിയയും അമൽ നീരദും ദിലീഷ് പോത്തനുമൊക്കെ ലൊക്കേഷനിലുണ്ടായിരുന്നു. അണിയറ പ്രവർത്തകർ ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി.

ഒപ്പമിരുന്ന് ഭക്ഷണവും കഴിച്ച ശേഷമാണ് സ്ഥാനാർത്ഥി അടുത്ത പ്രചാരണ സ്ഥലത്തേക്ക് പോയത്. പ്രളയം തകത്തെറിഞ്ഞ പറവൂരിലെ പുത്തൻ വേലിക്കര, ചേന്ദനംഗലം പഞ്ചായത്തുകളിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻറെ പ്രചാരണം. എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം മറൈൻ ഡ്രൈവ്, സെൻറ് തെരേസാസ് കോളജ്, വൈപ്പിൻ തുടങ്ങിയ മേഖലകളിൽ വോട്ടു തേടിയെത്തി.
