കേരളത്തിന്‍റെ ചരിത്രത്തിലിന്നോളം കശുവണ്ടി മേഖല ഇത്ര വലിയ പ്രതിസന്ധി നേരിട്ട സമയം ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികള്‍  

കൊല്ലം: കശുവണ്ടി തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ വലിയ സാന്നിദ്ധ്യമാണ്. അതുകൊണ്ടുതന്നെ ഇവരുടെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിന്‍റെ ചരിത്രത്തിലിന്നോളം കശുവണ്ടി മേഖല ഇത്ര വലിയ പ്രതിസന്ധി നേരിട്ട സമയം ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികള്‍ പ്രതികരിച്ചു.

'30 വര്‍ഷം പണിയെടുത്തിട്ടും അഞ്ച് പൈസ പോലും കിട്ടിയിട്ടില്ല. പലതവണ സമരം നടത്തി. മരിക്കുന്നതിന് മുമ്പെങ്കിലും കിട്ടുമോ എന്നറിയാനാണ് വീണ്ടും വന്നിരിക്കുന്നത്' - തൊഴിലാളികളിലൊരാള്‍ പറഞ്ഞു. പൈസ വാങ്ങി തരുന്നത് ആരാണോ അവര്‍ക്കായിരിക്കും വോട്ട് ചെയ്യുകയെന്നും തൊഴിലാളികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷന്‍ എക്സ്പ്രസില്‍ പറഞ്ഞു.