തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ നിലപാട് വളരെ നിര്‍ണായകമായിരുന്നു. പത്തനതിട്ടയിലെ ഭൂരിപക്ഷ സമുദായങ്ങളുടെ പ്രധാന ആശങ്ക തന്നെയായിരുന്നു ശബരിമലയെന്നും ബിജെപിക്ക് വോട്ട് ചെയ്താല്‍ വീണാ ജോര്‍ജ് ജയിക്കുമെന്ന പ്രചരണം മറികടക്കാന്‍ സാധിച്ചില്ലെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. 

ബിജെപിക്ക് വോട്ട് ചെയ്താല്‍ വീണാ ജോര്‍ജ് ജയിക്കുമെന്ന പ്രചാരണം ഹിന്ദുക്കള്‍ക്ക് ഇടയിലും മതേതര ഭരണം വരാന്‍ പോകുന്നെന്ന് പ്രചാരണം ന്യൂനപക്ഷങ്ങള്‍ക്കിടയിലും യുഡിഎഫിന് ഗുണമായി. ക്രിസ്ത്യന്‍ വോട്ടില്‍ കടന്നുകയറാന്‍ യുഡിഎഫിന് സാധിച്ചുവെന്നാണ് നിരീക്ഷിക്കുന്നത്.

പൊതുവെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ക്ക് പെസഹ, ദുഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സന്ദേശം നല്‍കാന്‍ ക്രൈസ്തവ സഭകള്‍ക്ക് സാധിച്ചു. തമിഴ്നാട്ടിലും കേരളത്തിലും പൊതുവെ ക്രൈസ്തവ സഭകള്‍ക്ക് ബിജെപി വിരുദ്ധ നിലപാടാണ്. സഭകളുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ക്ക് മോദി സര്‍ക്കാറിന്റെ നയങ്ങള്‍ തിരിച്ചടിയായിരുന്നു.  ഇത് രണ്ടും ഫലത്തില്‍ സഹായകരമായത് യുഡിഎഫിനായിരുന്നു. പതിനഞ്ച് ശതമാനത്തോളം വോട്ട് വര്‍ധനയാണ് ബിജെപിക്ക് ഉണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.