Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ജനാധിപത്യത്തിനെതിര്: രാജിവെച്ചൊഴിയണമെന്ന് കെ സുധാകരൻ

കേന്ദ്രത്തിന്‍റെ കണ്ണിൽ ശത്രുപക്ഷത്താണ് കേരളം. അതിനാൽ കേരളത്തിന്‍റെ വികസന പദ്ധതികൾക്ക് കേന്ദ്രം എത്രമാത്രം സഹായം നൽകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

cm pinarayi vijayan should resign says k sudhakaran
Author
Kannur, First Published May 27, 2019, 11:26 AM IST

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കണ്ണൂരിലെ നിയുക്ത എംപി കെ സുധാകരൻ.

വലിയ തോൽവി നേരിട്ടിട്ടും  തിരുത്താത്താൻ തയ്യാറാകാത്തത് പിണറായിയുടെ ധാർഷ്ട്യത്തിന്‍റെ തെളിവാണ്. ജനാധിപത്യത്തിനെതിരായ ഇത്തരം നിലപാടുകൾ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സുധാകരൻ പറഞ്ഞു. 

സ്വന്തം സംസ്ഥാനത്ത് പുനർ നിർമ്മാണം സാധ്യമാക്കാനാകാത്ത മുഖ്യമന്ത്രി കുടുംബ സമേതം ലോക പുനർനിർമ്മാണത്തിന് ജനീവയിൽ പോയത് എന്തിനെന്നും കെ സുധാകരൻ ചോദിച്ചു. 

പിണറായി വിജയനെ കടന്നാക്രമിച്ച കെ സുധാകരൻ രണ്ടാം മോദി സർക്കാരിന്‍റെ കേരളത്തിോടുള്ള മനോഭാവത്തിലും ആശങ്ക പ്രകടിപ്പിച്ചു.

കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് എത്രമാത്രം പിന്തുണ കിട്ടുമെന്ന കാര്യത്തിൽ ആശങ്കയുണ്ട് കേന്ദ്രത്തിന്‍റെ കണ്ണിൽ ശത്രുപക്ഷത്താണ് കേരളം. അതിനാൽ കേരളത്തിന്‍റെ വികസന പദ്ധതികൾക്ക് കേന്ദ്രം എത്രമാത്രം സഹായം നൽകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

കണ്ണൂരിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കവെയാണ് കെ സുധാകരൻ പിണറായി വിജയനെയും അധികാരമേൽക്കാൻ പോകുന്ന കേന്ദ്ര സർക്കാരിനെയും വിമർശിച്ചത്
 

Follow Us:
Download App:
  • android
  • ios