തിരുവനന്തപുരം: വോട്ടര്‍മാരിലേക്ക് പാട്ടുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത്. ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായുള്ള പാട്ട് പാടിയിരിക്കുന്നത് കെ എസ് ചിത്രയാണ്. സംസ്ഥാനത്തെ പോളിംഗ് ശതമാനം 90 ശതമാനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

വോട്ട് ചെയ്യാന്‍ തയ്യാറെടുക്കൂ,വോട്ടറെന്നതില്‍ അഭിമാനിക്കു എന്ന ആഹ്വാനവുമായാണ് തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിഭാഗം മലയാളത്തില്‍ ഔദ്യോഗിക ഗാനം ഒരുക്കിയത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ആശയമാണിത്. 

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്‍റേതാണ് വരികള്‍. മാത്യു ടി ഇട്ടിയുടേതാണ് ഈണം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ പി. സദാശിവമാണ് തെരഞ്ഞെടുപ്പ് ഗീതം പുറത്തിറക്കിയത്. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളുടെ മുഖമായി കെ എസ് ചിത്രയേയും, ഇ ശ്രീധരനേയുമാണ് നിശ്ചയിച്ചിരിക്കുന്നത്.