ജാർഖണ്ഡിലെ റാഞ്ചി ഐഐഎമ്മിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സിൻഹ വോട്ടഭ്യർത്ഥന നടത്തിയത്. 'അഞ്ച് വർഷത്തേക്ക് കൂടി നിങ്ങളുടെ അനു​​ഗ്രഹം ഉണ്ടായിരിക്കണമെന്നായിരുന്നു' സിൻഹ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്.

റാഞ്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടഭ്യർത്ഥിച്ച കേന്ദ്ര വ്യോമയാന മന്ത്രിയും ബിജെപി നേതാവുമായ ജയന്ത് സിൻഹയ്ക്കെതിരെ കേസ്. ജാർഖണ്ഡിലെ റാഞ്ചി ഐഐഎമ്മിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സിൻഹ വോട്ടഭ്യർത്ഥന നടത്തിയത്.

'അഞ്ച് വർഷത്തേക്ക് കൂടി നിങ്ങളുടെ അനു​​ഗ്രഹം ഉണ്ടായിരിക്കണമെന്നായിരുന്നു' സിൻഹ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഐപിസി 188, പിആർ നിയമത്തിലെ 123-ാം വകുപ്പ് എന്നിവ പ്രകാരമാണ് ജയന്ത് സിൻഹയ്ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.

റാഞ്ചിയിലെ ഖേൽഗോൺ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ജാർഖണ്ഡിലെ ഹസാരിബാ​ഗ് ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് ജയന്ത് സിൻഹ.