വർക്കിംഗ് ചെയർമാൻ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ടതോടെ മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കെ എം മാണി. ചില കോൺഗ്രസ് നേതാക്കളാണ് ജോസഫിന് പിന്നിലെന്നാണ് മാണിവിഭാഗത്തിന്റ ആക്ഷേപം.
കോട്ടയം: യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ കോട്ടയത്ത് എല്‍ഡിഎഫ് പ്രചരണം ആരംഭിച്ചിട്ടും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാവാതെ കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിനുള്ള അഭ്യന്തരതര്‍ക്കം കാരണമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. പി ജെ ജോസഫ് മത്സരിക്കുമോ എന്ന കാര്യത്തിൽ പാര്‍ട്ടിക്കുള്ളില്‍ അനിശ്ചിതത്വം തുടരുകയാണ്.
സീറ്റ് വേണം എന്ന ആവശ്യത്തിൽ ജോസഫ് ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ കെഎം മാണിയാണ് ഇനി തീരുമാനമെടുക്കേണ്ടത്. ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും സ്ഥാനാർത്ഥിയാക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. കോട്ടയം സീറ്റിൽ മത്സരിപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മാണി ജോസഫിനെ അറിയിച്ചെങ്കിലും അദ്ദേഹം പിൻമാറാൻ തയ്യാറായില്ല
.വർക്കിംഗ് ചെയർമാൻ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ടതോടെ മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കെ എം മാണി. ചില കോൺഗ്രസ് നേതാക്കളാണ് ജോസഫിന് പിന്നിലെന്നാണ് മാണിവിഭാഗത്തിന്റ ആക്ഷേപം.
