എംഎൽഎമാരെ അടർത്തി സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് സംശയിക്കുന്ന ബിജെപി, പാർട്ടിഎംഎൽഎമാരോട് പനാജിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

പനജി: ഗോവയിൽ വീണ്ടും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്. മനോഹർ പരീക്കർ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് കോൺഗ്രസ് ആരോപിച്ചു. എംഎൽഎമാരെ അടർത്തി സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് സംശയിക്കുന്ന ബിജെപി, പാർട്ടിഎംഎൽഎമാരോട് പനാജിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്. 

 40 അംഗ സഭയിൽ ബിജെപി അംഗം ഫ്രാൻസിസ് ഡിസൂസയുടെ മരണത്തോടെ ബിജെപിയുടെ അംഗസംഖ്യ 13 ആയി കുറഞ്ഞു. കോൺഗ്രസിന് പതിനാല് സീറ്റുണ്ട്. എംജിപി, ജിഎഫ്പി, എൻസിപി എന്നിവയുടെ ഏഴും ഒരു സ്വതന്ത്ര എംഎൽഎയും നിലവിൽ ബിജെപിക്കൊപ്പമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് മാറിയെങ്കിലും ബിജെപി സർക്കാരിന് ഭൂരിപക്ഷമുണ്ട്.