വരാണസിയില്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ മോദി നശിപ്പിച്ചെന്നാണ് സഞ്‌ജയ് ആരോപിച്ചത്.
വരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി ആധുനികലോകത്തെ ഔറംഗസേബ് ആണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്‌ജയ് നിരുപം. വരാണസിയില്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ മോദി നശിപ്പിച്ചെന്നാണ് സഞ്‌ജയ് ആരോപിച്ചത്.
"വരാണസിയിലെത്തിയപ്പോള്‍ നൂറുകണക്കിന് ക്ഷേത്രങ്ങളാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. ഇവിടുത്തെ കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ 550 രൂപ ഫീസായും ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രി മോദി ആധുനികലോകത്തെ ഔറംഗസേബാണ്. ജനങ്ങളുടെ പ്രതിരോധം മൂലം ഔറംഗസേബിന്റെ ഭരണകാലത്ത് പോലും തകര്‍ക്കാന്‍ കഴിയാഞ്ഞ ക്ഷേത്രങ്ങളാണ് ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്." സഞ്‌ജയ് നിരുപം ആരോപിച്ചു.
ഹൈന്ദവവിശ്വാസങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കുമെന്ന് പറയുന്ന മോദി ക്ഷേത്രങ്ങളെ തകര്‍ക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്നും സഞ്‌ജയ് നിരുപം പറഞ്ഞു.
