കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഹാർദിക് പട്ടേലിന് മത്സരിക്കാനാകില്ല.

ദില്ലി: ഹാർദിക് പട്ടേലിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. പട്ടേല്‍ സംവരണ പ്രക്ഷോഭക്കേസില്‍ ഹാർദിക് പട്ടേലിനെതിരായ ശിക്ഷാ വിധിക്ക് സ്റ്റേ ഇല്ല. കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാര്‍ദിക് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. 

2015ലെ പട്ടേൽ സംവരണപ്രക്ഷോഭത്തെ തുടർന്നുണ്ടായ കലാപ കേസിലാണ് പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന് രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. ഗുജറാത്തിലെ മെഹ്‌സാന കോടതിയാണ് 2018 ല്‍ ശിക്ഷ വിധിച്ചത്. പ്രക്ഷോഭത്തിനിടെ ബി ജെ പി എംഎൽഎ ആയ ഋഷികേഷ് പട്ടേലിന്‍റെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിലാണ് ശിക്ഷ.