Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസിന്റെ പ്രകടനപത്രിക ബിജെപിയെ പരിഭ്രമിപ്പിക്കുന്നു; രാജീവ് ശുക്ല

കോൺ​ഗ്രസ് നൽകിയിരിക്കുന്ന വാ​ഗ്ദാനങ്ങൾ എല്ലാം പാലിക്കുമെന്നും അവയൊന്നും നാട്യങ്ങളല്ലെന്നും ശുക്ല വ്യക്തമാക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ ലഭ്യമാക്കും എന്ന വാ​ഗ്ദാനമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

congress leader rajiv sukla says congress manifesto rattled bjp
Author
New Delhi, First Published Apr 5, 2019, 2:02 PM IST

ദില്ലി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ കോൺ​ഗ്രസ് പാർട്ടി പുറത്തിറക്കിയ പ്രകടനപത്രിക ബിജെപിയെ പരിഭ്രമിപ്പിക്കുന്നുണ്ടെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രാജീവ് ശുക്ല. ബിജെപിയെയും അവരുടെ നേതാക്കളെയും പല രീതിയിലും അസ്വസ്ഥരാക്കുന്ന പ്രകടന പത്രികയാണിതെന്ന് അദ്ദേഹം പറയുന്നു. കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അസാധാരണമെന്ന് ഈ പ്രകടനപത്രികയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെയാണ് ബിജെപി പരിഭ്രമിക്കുന്നത്. രാജീവ് ശുക്ല പറഞ്ഞു. ഉത്തർപ്രദേശ് കോൺ​ഗ്രസ് കമ്മറ്റി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോൺ​ഗ്രസ് നൽകിയിരിക്കുന്ന വാ​ഗ്ദാനങ്ങൾ എല്ലാം പാലിക്കുമെന്നും അവയൊന്നും നാട്യങ്ങളല്ലെന്നും ശുക്ല വ്യക്തമാക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ ലഭ്യമാക്കും എന്ന വാ​ഗ്ദാനമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതുപോലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്നതും കോൺ​ഗ്രസിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. എല്ലാ വർഷവും രണ്ട് കോടി തൊഴിലവസരങ്ങളായിരുന്നു ബിജെപി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പത്ത് ലക്ഷം തൊഴിൽ പോലും സൃഷ്ടിക്കാൻ അവർക്ക് സാധിച്ചില്ലെന്നും രാജീവ് ശുക്ല വിമർശിച്ചു. 
 

Follow Us:
Download App:
  • android
  • ios