താങ്ങാനാകുന്ന നിരക്കിൽ എല്ലാ പൗരൻമാർക്കും അതിവേഗ ഇന്റെർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്നതാണ് കോൺഗ്രസ് പ്രകടന പത്രികയിലെ ഡിജിറ്റൽ വിഭാഗത്തിലെ ആദ്യ വാഗ്ദാനം. ഇന്‍റർനെറ്റ് സേവനം നിർത്തിവയ്ക്കുവാനുള്ള അധികാരം പരിമിതപ്പെടുത്തുമെന്നും വാഗ്ദാനമുണ്ട്. ഇപ്പോൾ ചെയ്യുന്നത് പോലെ പ്രശ്നബാധിത മേഖലകളിൽ ഇന്റെർനെറ്റ് സേവനങ്ങൾ നിശ്ചലമാക്കുന്ന രീതി അവസാനിപ്പിക്കുമെന്നാണ് വാഗ്ദാനം.
ദില്ലി: ഡിജിറ്റിൽ സ്വകാര്യതയ്ക്കും ഇന്‍റെർനെറ്റ് അവകാശങ്ങൾക്കും മികച്ച പരിഗണന നൽകി കോൺഗ്രസ് പ്രകടന പത്രിക. എല്ലാവർക്കും ഇന്‍റെർനെറ്റ് , വ്യാജ വാർത്തയ്ക്കെതിരെ കർശന നടപടി, ഇന്‍റെർനെറ്റ് സമത്വം എന്നിവ വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക. സൈബർ ലോകത്തെ നിരീക്ഷണം ഇല്ലാതാക്കുമെന്നും ഉറപ്പ് നൽകുന്നു.
താങ്ങാനാകുന്ന നിരക്കിൽ എല്ലാ പൗരൻമാർക്കും അതിവേഗ ഇന്റെർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്നതാണ് കോൺഗ്രസ് പ്രകടന പത്രികയിലെ ഡിജിറ്റൽ വിഭാഗത്തിലെ ആദ്യ വാഗ്ദാനം. ഇന്‍റർനെറ്റ് സേവനം നിർത്തിവയ്ക്കുവാനുള്ള അധികാരം പരിമിതപ്പെടുത്തുമെന്നും വാഗ്ദാനമുണ്ട്. ഇപ്പോൾ ചെയ്യുന്നത് പോലെ പ്രശ്നബാധിത മേഖലകളിൽ ഇന്റെർനെറ്റ് സേവനങ്ങൾ നിശ്ചലമാക്കുന്ന രീതി അവസാനിപ്പിക്കുമെന്നാണ് വാഗ്ദാനം.

എല്ലാ പൗരൻമാർക്കും ഡിജിറ്റൽ സ്വകാര്യത ഉറപ്പ് വരുത്തുമെന്ന് കോൺഗ്രസ് ഉറപ്പ് നൽകുന്നു. സൈബർ ലോകത്തെ നിരീക്ഷണത്തിനെതിരെ ശക്തമായ നിയമനിർമ്മാണം നടത്തുമെന്നും ഇതിനായി പാർലമെന്‍ററി മേൽനോട്ടം ഉറപ്പ് വരുത്തുമെന്നും വാഗ്ദാനമുണ്ട്. സ്വകാര്യത ഉറപ്പ് വരുത്താനായി നിയമനിർമ്മാണം നടത്തും. ഇതിന് പുറമേ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ഗവർൺമെന്‍റ് സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സ്വകാര്യ സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തേണ്ട ഗതികേടിൽ നിന്ന് ജനങ്ങളെ രക്ഷിക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.