നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പത്തൊൻപത് എംഎൽഎമാരിൽ എട്ട് എംഎൽഎമാരും പാർട്ടി വിട്ട അവസ്ഥയാണിപ്പോഴുള്ളത്.

ഹൈദരാബാദ്: കോൺ​ഗ്രസിൽ‌ നിന്നും എട്ടാമത്തെ എംഎൽഎയും പടിയിറങ്ങി. തെലങ്കാനയിലെ കൊത്ത​ഗുഡം എംഎൽഎ വനമ വെങ്കടേശ്വര റാവു ആണ് കോൺ​ഗ്രസിൽ നിന്നും രാജി വച്ച് ടിആർഎസ്സിൽ ചേർന്നിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പത്തൊൻപത് എംഎൽഎമാരിൽ എട്ട് എംഎൽഎമാരും പാർട്ടി വിട്ട അവസ്ഥയാണിപ്പോഴുള്ളത്. ഇദ്ദേഹത്തിനൊപ്പം എൽ ബി ന​ഗർ എംഎൽഎ സുധീർ റെഡ്ഡിയും ടിആർഎസ് മേധാവിയെ സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്. ആവശ്യമെങ്കിൽ എംഎൽഎ സ്ഥാനവും രാജി വയ്ക്കുമെന്ന് വെങ്കട്ടേശവര റാവു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായിട്ടാണ് വെങ്കട്ടേശ്വര കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ എംഎൽഎ മാരുടെ കൊഴിഞ്ഞു പോക്ക് കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാനത്ത് അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹത്തിന്റെ പാർട്ടിയിലേക്ക് പോകുന്നതെന്നാണ് വെങ്കട്ടേശ്വര റാവുവിന്റെ വിശദീകരണം. തന്നെ സംബന്ധിച്ച് കൊത്ത​ഗു‍ഡം മണ്ഡലത്തിന്റെ വികസനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.