Asianet News MalayalamAsianet News Malayalam

കോൺഗ്രസിൻറെ രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തിറക്കി

ലോക്‍സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാമത്തെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. പട്ടിക പ്രകാരം രാജ്ബബ്ബർ മൊറാദാബാദിലും  പ്രിയാദത്ത് മുംബൈ നോർത്ത് സെൻട്രലിൽ മത്സരിക്കും. 

Congress party released the second list of 21 candidates
Author
Delhi, First Published Mar 14, 2019, 12:13 AM IST

ദില്ലി: ലോക്‍സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാമത്തെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. പട്ടിക പ്രകാരം രാജ്ബബ്ബർ മൊറാദാബാദിലും  പ്രിയാദത്ത് മുംബൈ നോർത്ത് സെൻട്രലിൽ മത്സരിക്കും. ഉത്തര്‍ പ്രദേശിലെയും മഹാരാഷ്ട്രയിലേതുമടക്കം തീരുമാനമായ 21 മണ്ഡലങ്ങളുടെ പട്ടികയാണ് രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പതിനാറ് സീറ്റുകളിലും മഹാരാഷ്ട്രയിലെ അഞ്ച് സീറ്റുകളിലുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥി പട്ടിക ഇനിയും വരാനുണ്ട്.

ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് നേരത്തെ പുറത്ത് വിട്ടിരുന്നു. സോണിയാ ഗാന്ധിയുടേയും രാഹുലിന്റേയും സ്ഥാനാര്‍ത്ഥിത്വം ആദ്യ ഘട്ട ലിസ്റ്റിലുണ്ടായിരുന്നു. സോണിയ റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിക്കും.  15 സ്ഥാനാര്‍ഥികളുടെ പട്ടികയായിരുന്നു ആദ്യഘട്ടത്തില്‍ പുറത്ത് വിട്ടത്. 

Follow Us:
Download App:
  • android
  • ios