Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷി, ബിജെപിക്ക് വന്‍ തിരിച്ചടി; സര്‍വെ ഫലം

ആകെയുള്ള വോട്ട് ഷെയറില്‍ 39 ശതമാനം കോണ്‍ഗ്രസ് നേടുമ്പോള്‍ 31 ശതമാനം മാത്രമാണ് ബിജെപിക്ക് ലഭിക്കുക. മോദിയുടെ പ്രഭാവം മങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഉയരുകയാണ്. മികച്ച പ്രകടപത്രികയാണ് കോണ്‍ഗ്രസിന്‍റേതെന്നും അധികാരത്തില്‍ എത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു

Congress set for landslide election victory in loksabha election says US-based website survey
Author
Delhi, First Published Apr 28, 2019, 4:49 PM IST

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ 213 സീറ്റ് ഒറ്റയ്ക്ക് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വെ ഫലം. 213 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലേക്കെത്തുമ്പോള്‍ ബിജെപി 170 സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് യുഎസ് വെബ്‍സെെറ്റായ മീഡിയാ.കോം സര്‍വെയില്‍ വ്യക്തമാകുന്നത്.

പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് 160 സീറ്റ് നേടുമെന്നും സര്‍വെ അഭിപ്രായപ്പെടുന്നു. ഭരണകാലയളവില്‍ ബിജെപി ഏകാധിപത്യപരമായ നിലപാടുകളാണ് എടുത്തതെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ മോദിയുടെ കീഴില്‍ സാമ്പത്തിക വീഴ്കളും ഉണ്ടായിട്ടുണ്ട്.

ആകെയുള്ള വോട്ട് ഷെയറില്‍ 39 ശതമാനം കോണ്‍ഗ്രസ് നേടുമ്പോള്‍ 31 ശതമാനം മാത്രമാണ് ബിജെപിക്ക് ലഭിക്കുക. മോദിയുടെ പ്രഭാവം മങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഉയരുകയാണ്. മികച്ച പ്രകടപത്രികയാണ് കോണ്‍ഗ്രസിന്‍റേതെന്നും അധികാരത്തില്‍ എത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.

24 സംസ്ഥാനങ്ങളില്‍ നിന്ന് 20,500 പേരില്‍ അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് സര്‍വെ നടത്തിയതെന്നാണ് വെസ്‍സെെറ്റ് അവകാശപ്പെടുന്നത്. 52 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളുമാണ് സര്‍വെയുടെ ഭാഗമായത്. എന്നാല്‍, യുഎസ് വെബ്‍സെെറ്റിന്‍റെ ആധികാരികത സംബന്ധിച്ച് വലിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.

ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ സര്‍വെ എന്നാണ് വെബ്‍സെെറ്റ് പറയുന്നത്. എന്നാല്‍, ഈ ഗവേഷണ സ്ഥാപനത്തിന്‍റെ പേര് വെളിപ്പെടുത്താതെ പുറത്ത് വിട്ട സര്‍വെയെ ആധികാരികമായി പരിഗണിക്കാനാവില്ലെന്നുള്ള ചോദ്യമുയര്‍ത്തുന്നവര്‍ പറയുന്നത്.

കൂടാതെ, തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിന്‍റെ ഇടയില്‍ ഇങ്ങനെ ഒരു സര്‍വെ പുറത്ത് വിട്ടതിനെതിരെ സി വോട്ടര്‍ സ്ഥാപകന്‍ യശ്വന്ത് ദേശ്‍മുഖ് അടക്കമുള്ളവര്‍ രംഗത്ത് വന്നു. 

സര്‍വെ പുറത്ത് വിട്ട് വെബ‍്‍സെെറ്റിന്‍റെ നിരീക്ഷണങ്ങള്‍ ഇങ്ങനെ

 

Follow Us:
Download App:
  • android
  • ios