കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ സീറ്റുകള്‍ മൂന്നിരട്ടിയാവുമെന്നാണ് കമല്‍നാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 29ല്‍ 22 സീറ്റും നേടുമെന്ന് കമല്‍ നാഥ്

ദില്ലി: കോൺഗ്രസിന് 130 സീറ്റ് കിട്ടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ സീറ്റുകള്‍ മൂന്നിരട്ടിയാവുമെന്നാണ് കമല്‍നാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 29ല്‍ 22 സീറ്റും നേടുമെന്ന് കമല്‍ നാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്തെ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനം ശക്തമായി പ്രതിരോധിക്കുമെന്ന് കമല്‍ നാഥ് പറഞ്ഞു. പൊതു ഇടങ്ങളില്‍ ശാഖകള്‍ തുറക്കാന്‍ ആര്‍ എസ് എസിനെ അനുവദിക്കില്ലെന്ന് കമല്‍ നാഥ് വ്യക്തമാക്കി. ബിജെപിയുടെ ഹിന്ദുത്വ അ‍ജന്‍ഡ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കമല്‍നാഥ് വിലയിരുത്തി. 

മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. ബിജെപി അതാണ് ചെയ്യുന്നതെന്ന് കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു.