പാവപ്പെട്ട കുടുംബത്തിലാണ് സബയും ഫറയും ജനിച്ചത്. തങ്ങളുടെ ഇല്ലായ്മയിൽ നിന്നും മക്കളെ വേർപ്പെടുത്താൻ വേണ്ട ചികിത്സകൾ ദില്ലിയിലെ എയിംസ് ആശുപത്രിയിൽ മാതാപിതാക്കൾ നടത്തിയെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. 

പാറ്റ്ന: ലോക്സഭാ തെരഞ്ഞടുപ്പിന്റെ അവസാന ഘട്ട പോളിങ് പുരോ​ഗമിക്കവേ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയ ഇരട്ടകളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബീഹാറിലെ പാറ്റ്നയിലാണ് തലകൾ തമ്മിൽ പരസ്പരം ഒട്ടിച്ചേർന്ന സബയും ഫറയും വോട്ട് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

ഇരട്ടകൾ വോട്ട് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പുറത്തുവിട്ടത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും ഒരുമിച്ചാണ് വോട്ട് രേഖപ്പെടുത്തിയതെങ്കിൽ, ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടാള്‍ക്കും പ്രത്യേകം പ്രത്യേകം വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചു. 

Scroll to load tweet…