എല്‍ഡിഎഫിന്‍റെ നയങ്ങളും നിലപാടുകളും ബിഷപ്പുമായി പങ്കുവെച്ചെന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പി പി സുനീ‌ർ വ്യക്തമാക്കി. 

വയനാട്: വയനാട് പാര്‍ലമെന്‍റ് മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീര്‍ താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. തിരുവമ്പാടി എംഎൽഎ ജോര്‍ജ് എം തോമസിനൊപ്പമാണ് സ്ഥാനാർത്ഥി ബിഷപ്പ് ഹൗസിൽ എത്തിയത്. 

കൂടിക്കാഴ്ച നാൽപത് മിനിറ്റ് നീണ്ടുനിന്നു. മണ്ഡലത്തില്‍ സ്വാധീനമുള്ള പ്രമുഖരെ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായാണ് ബിഷപ്പ് ഹൗസില്‍ വന്നതെന്ന് പി പി സുനീർ പറഞ്ഞു. എല്‍ഡിഎഫിന്‍റെ നയങ്ങളും നിലപാടുകളും ബിഷപ്പുമായി പങ്കുവെച്ചുവെന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പി പി സുനീ‌ർ വ്യക്തമാക്കി