പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അൻവറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. തങ്ങളുടെ മന്ത്രിമാരില്‍നിന്ന് നിയമവിരുദ്ധമായി യാതൊന്നും പ്രതീക്ഷിക്കേണ്ടെന്നും അൻവറിന്‍റെ പ്രസ്താവനകള്‍ ഇടതുപക്ഷ പ്രവര്‍ത്തകരെ വേദനിപ്പിച്ചെന്നും മലപ്പുറം ജില്ലാ സെക്രട്ടറി പികെ കൃഷ്ണദാസ് പറഞ്ഞു.  

മലപ്പുറം: പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അൻവറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. തങ്ങളുടെ മന്ത്രിമാരില്‍നിന്ന് നിയമവിരുദ്ധമായി യാതൊന്നും പ്രതീക്ഷിക്കേണ്ടെന്നും അൻവറിന്‍റെ പ്രസ്താവനകള്‍ ഇടതുപക്ഷ പ്രവര്‍ത്തകരെ വേദനിപ്പിച്ചെന്നും മലപ്പുറം ജില്ലാ സെക്രട്ടറി പികെ കൃഷ്ണദാസ് പറഞ്ഞു. 

ലീഗും സിപിഐയും ഒരേപോലെയാണെന്നും സിപിഐ തന്നെ ദ്രോഹിക്കുകയാണെന്നുമായിരുന്നു അൻവറിന്‍റെ പ്രസ്താവന. പിവി അൻവറിന് പരാതി ഉണ്ടായിരുന്നെങ്കിൽ സിപിഎമ്മിൽ ആദ്യം പറയണമായിരുന്നു. സിപിഐയെ ലീഗുമായി അൻവർ താരതമ്യപ്പെടുത്തിയത് തള്ളിക്കളയുന്നു. അൻവറിന്റെ പ്രസ്താവനകൾ സിപിഐയുടെ പ്രവർത്തകർക്ക് നിരാശ ഉണ്ടാക്കി. പൊന്നാനിയിൽ പിവി അൻവർ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഐ വ്യക്തമാക്കി.

സിപിഐ ആവുംവിധമെല്ലാം തന്നെ ഉപദ്രവിച്ചെന്നും ഇപ്പോഴും അത് തുടരുകയാണെന്നും അന്‍വര്‍ പറഞ്ഞിരുന്നു. നിലമ്പൂര്‍ എംഎല്‍എ കൂടിയായ അന്‍വര്‍ സിപിഐ ലീഗിനൊപ്പമായിരുന്നു എന്ന് ആരോപിച്ചിരുന്നു. സിപിഐ നേതാക്കളും ജില്ലാ ഘടകവും പരമാവധി ഉപദ്രവിച്ചു. മലപ്പുറത്ത് സിപിഐയും മുസ്ലിം ലീഗും ഒന്നാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.