ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. 

ദില്ലി: സിപിഐയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക റിലീസ് ചെയ്തു. നിരവധി വാഗ്ദാനങ്ങള്‍കൊണ്ട് നിറഞ്ഞതാണ് പ്രകടനപത്രിക. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. 

വാഗ്ദാനങ്ങള്‍ ചുവടെ

  • കർഷകർക്ക് ഉല്പാദന ചെലവിന്റെ 50 ശതമാനത്തിലധികം വരുമാനം ഉറപ്പുവരുത്തും
  • കാർഷിക കടങ്ങൾ എഴുതി തള്ളും
  • ജോലി ചെയ്യുക എന്നത് മൗലിക അവകാശമാക്കും
  • തൊഴിൽ രഹിതരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കും
  • എല്ലാ പെൻഷൻകാർക്കും ചുരുങ്ങിയ പെൻഷൻ 9000 രൂപയാക്കും
  • സത്രീകൾക്ക് എല്ലാ മേഖലയിലും 33 ശതമാനം തൊഴിൽ സംവരണം
  • ആദായ നികുതി നൽകാത്ത എല്ലാ മുതിർന്ന പൗരന്മാർക്കും പെൻഷൻ
  • ആസൂത്രണ കമ്മീഷൻ തിരിച്ചുകൊണ്ടുവരും
  • ന്യൂനപക്ഷങ്ങൾക്കായി രജീന്ദ്ര സച്ചാർ സമിതി ശുപാർശകൾ നടപ്പാക്കും
  • ജിഡിപിയുടെ 10 ശതമാനം വിദ്യാഭ്യാസ മേഖലക്കായി നീക്കിവെക്കും
  • പ്രൈമറി മുതൽ സെക്കന്‍ററി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കും
  • ജി ഡിപിയുടെ ആറ് ശതമാനം ആരോഗ്യമേഖലക്ക‌്
  • നദീസംയോജന പദ്ധതികൾക്കായി ദേശീയതലത്തിൽ സമവായം
  • ദില്ലിക്കും പുതുച്ചേരിക്കും പൂർണ സംസ്ഥാന പദവി