പാലക്കാട്: പാലക്കാട് കണ്ണനൂരിൽ സിപിഎം കോൺഗ്രസ്‌ സംഘർഷം. നാലുപേർക്ക് പരിക്കേറ്റു. രണ്ട് കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് സിപിഎം പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന്‍റെ വിജയത്തിന് പിന്നാലെ ജില്ലയിലുടനീളം സിപിഎം-കോൺഗ്രസ് പ്വവർത്തകർ പരസ്പരം ഏറ്റുമുട്ടിയിരുന്നു. പാലക്കാട് ഡിസിസി ഓഫീസിന് നേരെ അജ്ഞാത സംഘം ആക്രമണം അഴിച്ചുവിട്ടിരുന്നു. കല്ലേറിൽ ഓഫീസിലെ ജനൽച്ചില്ലുകൾ ഏതാണ്ട് പൂർണമായി തകർന്നു. ഓഫീസിന് സമീപമുളള കൊടിമരം നശിപ്പിക്കപ്പെട്ടുകയും ചെയ്തു, ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
 പാലക്കാട്ടെ മുൻ എംപി  എംബി രാജേഷിന്‍റെ കയിലിയാട്ടെ വീടിന് നേരെ ഒരു സംഘം ആളുകൾ പടക്കമെറിഞ്ഞിരുന്നു.

കോൺഗ്രസ് വിജയാഹ്ളാദത്തിന്‍റെ തുടർച്ചയെന്നോണമായിരുന്നു എം ബി രാജേഷിന്‍റെ വീടിന് നേരെയുണ്ടായ പ്രതിഷേധം. വീട്ടിലേക്ക് പടക്കം പൊട്ടിച്ചെറിച്ച പ്രവർത്തകർ, രാജേഷിന്‍റെ അച്ഛനുമമ്മയ്ക്കും നേരെ അസഭ്യവർഷം നടത്തിയെന്നും രാജേഷ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും രാജേഷ് ആരോപിച്ചു.