Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രകടന പത്രികയിലെ പ്രസക്തഭാഗങ്ങള്‍ ആംഗ്യഭാഷയിൽ അവതരിപ്പിച്ച് സിപിഎം

രാജ്യത്തെ നിലവിലത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഉൾപ്പടെയുള്ളവ വിശദീകരിക്കുന്ന 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് സിപിഎം പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പ്രകടന പത്രികയുടെ ശബ്ദരേഖ പാർട്ടി പുറത്തുവിട്ടിരിന്നു. 

CPIM releases video explaining manifesto in sign language for differently abled persons
Author
New Delhi, First Published Apr 7, 2019, 4:12 PM IST

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രസക്തഭാഗങ്ങള്‍ ആംഗ്യഭാഷയിൽ അവതരിപ്പിച്ച് സിപിഎം. രാജ്യത്തെ നിലവിലത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഉൾപ്പടെയുള്ളവ വിശദീകരിക്കുന്ന 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് സിപിഎം പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പ്രകടന പത്രികയുടെ ശബ്ദരേഖ പാർട്ടി പുറത്തുവിട്ടിരിന്നു. 

മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാണെന്നും അതുകൊണ്ട് തന്നെ 2019ലെ തെരഞ്ഞെടുപ്പ് പ്രസക്തമാണെന്നും വീഡിയോയിൽ അവതാരിക വിശദീകരിക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം വർധിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിശ​ദീകരിക്കുന്നതാണ് വീഡിയോയുടെ അവസാനം ഭാ​ഗം.   


 

Follow Us:
Download App:
  • android
  • ios