ബിജെപി ടിക്കറ്റിൽ ​ഗു​ജറാത്തിലെ ജാംനഗറിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. പാട്ടിദാര്‍ നേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹര്‍ദിക് പട്ടേലിനെതിരേയാണ് ജാംനഗറില്‍ റിവാബ ജഡേജ മത്സരിക്കുക.

ജാംനഗര്‍: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയും തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്. ബിജെപി ടിക്കറ്റിൽ ​ഗു​ജറാത്തിലെ ജാംനഗറിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. പാട്ടിദാര്‍ നേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹര്‍ദിക് പട്ടേലിനെതിരേയാണ് ജാംനഗറില്‍ റിവാബ ജഡേജ മത്സരിക്കുക.

ബിജെപിയിലേക്ക് ചേർന്നതിന് പിന്നാലെ റിവാബയെ ​ഗുജറാത്തിലെ കർണി സേനയുടെ വനിതാ വിഭാ​ഗം അധ്യക്ഷയായി നിയമിച്ചിരുന്നു. കാർണി സേനയുടെ പിൻതുണയോടെയാണ് റിവാബ മത്സരിക്കുകയെന്നും വാർത്തകളുണ്ട്. കഴിഞ്ഞ തവണ ബിജെപി നേതാവ് പൂനം മാഡമാണ് ജാംനഗറിൽ വിജയിച്ചത്. ബന്ധു കൂടിയായ കോൺ​ഗ്രസ് നേതാവ് വിക്രം മാഡത്തെയാണ് പൂനം തോൽപ്പിച്ചത്.