പത്തര ലക്ഷം ജാട്ട് ഇതര വോട്ടുകളാണ് റോത്തക്കിലുള്ളത്. ദേശ സുരക്ഷയ്ക്ക് മോദിക്ക് ഒരു വോട്ട് ചർച്ചയാക്കി ഭൂരിപക്ഷത്തെ കൂടെ നിർത്താനും ബിജെപി ശ്രമിക്കുന്നു.

ഹരിയാന: ഹരിയാനയിലെ റോത്തക്കിൽ കടുത്ത മത്സരം നേരിടുകയാണ് കോൺഗ്രസിന്‍റെ സംസ്ഥാനത്തെ ഏക എംപിയും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ മകനുമായ ദീപേന്ദർ സിങ് ഹൂഡ. ജാട്ട് ഇതര വോട്ടുകളുടെ എകികരണം ലക്ഷ്യമിട്ട് ബിജെപി രംഗത്തിറക്കിയിരിക്കുന്നത് കോൺഗ്രസ്‌ വിട്ട് അടുത്തിടെ ബിജെപിയിൽ എത്തിയ അരവിന്ദ് ശർമ്മയെയാണ്. 

റോത്തക്കിലെ അപ്രഖ്യാപിത കോടതിയും പ്രശ്നപരിഹാര കേന്ദ്രവുമാണ് ഹൂഡ കുടുംബം. ഈ പഞ്ചായത് അധികാരമാണ് പാർലമെന്‍റിലേക്കും നിയമസഭയിലേക്കുമുള്ള ഹൂഡ കുടുബാംഗങ്ങളുടെ വാതിൽ. അഞ്ചു ലക്ഷത്തിലധികം വരുന്ന ജാട്ട് വോട്ടുകളാണ് ഹൂഡ കുടുംബത്തെ കാലങ്ങളായി ഇവിടെ തുണച്ചു പോന്നത്.

അഞ്ചു ലക്ഷത്തിലധികം വരുന്ന ജാട്ട് വോട്ടുകളാണ് ഹൂഡ കുടുംബത്തെ കാലങ്ങളായി ഇവിടെ തുണച്ചു പോന്നത്. ലോക്സഭയിലേക്ക് നാലാം അങ്കത്തിനു ഇറങ്ങുന്ന ഹൂഡ കുടുംബത്തിലെ ഇളമുറക്കാരന് പക്ഷെ ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. കഴിഞ്ഞ തവണ സംസ്ഥാനത്താകെ പരീക്ഷിച്ചു വിജയിച്ച ജാട്ട് ഇതര വോട്ടുകളുടെ ഏകീകരണം എന്ന തന്ത്രം ഇക്കറി ഹൂഡയുടെ തട്ടകത്തിലും പയറ്റുകയാണ് ബിജെപി.

തൊട്ടടുത്ത കർണാലിൽ നിന്ന് രണ്ടു തവണ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിൽ എത്തിയ അരവിന്ദ് ശർമയാണ് റോത്തക്കിലെ ബിജെപി സ്ഥാനാർഥി. ബ്രാഹ്മണ സമുദായ അംഗമായ അരവിന്ദ് ശർമ സമാഹരിക്കുന്ന ജാട്ട് ഇതര വോട്ടുകൾ വിജയം കൊണ്ടുവരുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. കഴിഞ്ഞ തവണ വിജയം കണ്ട ബിജെപിയുടെ വിഭജന രാഷ്ട്രീയം ഇക്കുറി ഫലിക്കില്ലെന്നു ദീപേന്ദിർ സിങ് ഹൂഡ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

പത്തര ലക്ഷം ജാട്ട് ഇതര വോട്ടുകളാണ് റോത്തക്കിലുള്ളത്. ദേശ സുരക്ഷയ്ക്ക് മോദിക്ക് ഒരു വോട്ട് ചർച്ചയാക്കി ഭൂരിപക്ഷത്തെ കൂടെ നിർത്താനും ബിജെപി ശ്രമിക്കുന്നു.