തിരുവനന്തപുരം: വിഷുകൈനീട്ടമായി മലയാളികൾ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്ന് പ്രതിരോധമന്ത്രി  നിർമല സീതാരാമൻ.

ഓഖി ദുരന്തത്തിൽപ്പെട്ട മത്സ്യതൊഴിലാളികളെ സമാശ്വാസിപ്പിക്കാനും സഹായം ചെയ്യാനും മോദി നേരിട്ടാണ് തന്നോട് നിർദേശിച്ചത്. അതിനാൽ മലയാളികളെല്ലാം മോദിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് നിർമ്മല സീതരാമൻ പറഞ്ഞു.

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് മോദിക്കായി മലയാളികൾ വോട്ട് ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്