ഇന്ന് പുലർച്ചെ സ്ഥാനാർത്ഥികളുടെ ഏഴാം പട്ടിക പാർട്ടി പുറത്തിറക്കിയെങ്കിലും രണ്ടു സീറ്റിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ദില്ലി/കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ട് പോകുമ്പോഴും സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ആയിട്ടില്ല. വയനാട്, വടകര സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനമാണ് വൈകുന്നത്. തര്‍ക്കം നിലനിന്നിരുന്ന വടകരയില്‍ കെ മുരളീധരന്‍റെയും വയനാട്ടില്‍ ടി സിദ്ദിഖിന്‍റെയും പേരുകള്‍ കെപിസിസി അധ്യക്ഷന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും ഹൈക്കമാന്‍റ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
ഇന്ന് പുലർച്ചെ സ്ഥാനാർത്ഥികളുടെ ഏഴാം പട്ടിക പാർട്ടി പുറത്തിറക്കിയെങ്കിലും രണ്ടു സീറ്റിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ രണ്ടു വട്ടം തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നു. രാഹുൽ ഗാന്ധി രണ്ടു ദിവസമായി ദില്ലിയിൽ ഉണ്ടായിരുന്നു താനും. ഹൈക്കമാന്‍റ് തീരുമാനിക്കും മുമ്പ് രണ്ടു സീറ്റിലെയും സ്ഥാനാർത്ഥികളുടെ പേര് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതിൽ എഐസിസിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇത് കേന്ദ്ര നേതാക്കൾ നിഷേധിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ യുഡിഎഫ് വയനാട് മണ്ഡലം കൺവൻഷനിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല. ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവർ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കോഴിക്കോട് മുക്കത്ത് വൈകുന്നേരം നാല് മണിക്കാണ് കൺവൻഷൻ. '