Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടില്‍ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യം നാല്പത് സീറ്റും നേടും: കനിമൊഴി


പെണ്‍പോരാണ് തൂത്തുക്കുടിയില്‍. ഡിഎംകെ നേതാവ് കനിമൊഴിയും ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴ്സൈ സൗന്ദരരാജനും നേരിട്ട് ഏറ്റുമുട്ടുന്നു. സ്റ്റെര്‍ലൈറ്റ് വെടിവയ്പ്പിന്‍റെ രക്തകറ ഉണങ്ങാത്ത തൂത്തുക്കുടിയില്‍ സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ക്ക് എതിരായ വികാരം ശക്തമാണ്. 

DMK and Congress alliance to gain 40 seats in Tamil Nadu Kanimozhi says
Author
Chennai, First Published Mar 28, 2019, 6:31 AM IST

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യം നാല്പത് സീറ്റുകളും തൂത്ത് വാരുമെന്ന് കനിമൊഴി. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചതെന്നും കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ അനുവദിക്കില്ലെന്നും ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴി വ്യക്തമാക്കി 

പെണ്‍പോരാണ് തൂത്തുക്കുടിയില്‍. ഡിഎംകെ നേതാവ് കനിമൊഴിയും ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴ്സൈ സൗന്ദരരാജനും നേരിട്ട് ഏറ്റുമുട്ടുന്നു. സ്റ്റെര്‍ലൈറ്റ് വെടിവയ്പ്പിന്‍റെ രക്തകറ ഉണങ്ങാത്ത തൂത്തുക്കുടിയില്‍ സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ക്ക് എതിരായ വികാരം ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ വിജയം ഉറപ്പെന്ന് കനിമൊഴി ആവര്‍ത്തിക്കുന്നു. 

ഹിന്ദുത്വ ശക്തിക്ക് എതിരായാണ് പ്രതിപക്ഷ സഖ്യം. ഇത് ജനം തിരിച്ചറിയുന്നുവെന്നും കനിമൊഴി പറയുന്നു. ജൂലൈയില്‍ രാജ്യാസഭാ കാലാവധി അവസാനിക്കുന്ന കനിമൊഴി ഭാവി ഇന്ത്യയുടെ ഉപപ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചാണ് പ്രവര്‍ത്തകരുടെ പ്രചാരണം. മുതിര്‍ന്ന നേതാക്കളായ എ രാജ, ടി ആര്‍ ബാലു, മുന്‍കേന്ദ്രമന്ത്രി ദയാനിധി മാരന്‍ എന്നിവരെല്ലാം മത്സരരംഗത്ത് ഉണ്ടെങ്കിലും ദില്ലിയിലെ പാര്‍ട്ടി ശബ്ദം കനിമൊഴിയാണെന്നാണ്  നേതൃത്വം  അവകാശപ്പെടുന്നത്.
 

Follow Us:
Download App:
  • android
  • ios