മലപ്പുറം: പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍. പണക്കാരെ സ്ഥാനാർത്ഥിയാക്കിയാൽ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചുവെന്നും അത് ജനങ്ങള്‍ മറുപടി നല്‍കിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് കേരളത്തിൽ ഉണ്ടായതെന്ന് മലപ്പുറം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ  കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. 

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ 504068 വോട്ടുകളാണ് ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ചിരിക്കുന്നത്. അന്‍വറാകട്ടെ ഇതുവരെ നേടിയത് 318537 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ത്ഥി രമ്യ 108578 വോട്ടുകള്‍ നേടി. പൊന്നാനിയില്‍ 185531 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇടി മുഹമ്മദ് ബഷീര്‍ മുന്നേറുകയാണ്.