Asianet News MalayalamAsianet News Malayalam

ഇവിഎം മെഷീന്‍റെ സാങ്കേതിക വിദഗ്‍ധരെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്

ഇവിഎം മെഷീന്‍റെ പ്രഥമിക ഘട്ടത്തിലെ പരിശോധനകള്‍ നടത്തിയത് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെയോ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെയോ ജീവനക്കാര്‍ അല്ലെന്നും മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ആളുകളാണെന്നും നവ്‍പ്രഭാത് ആരോപിച്ചു.

Ec has no knowledge of evm machine technicians
Author
Uttarakhand, First Published May 22, 2019, 6:00 PM IST

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇവിഎം മെഷീന്‍ കൈകാര്യം ചെയ്യുന്ന സാങ്കേതിക വിദഗ്‍ധരെക്കുറിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് യാതൊരു അറിവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഉത്തരാഖണ്ഡ് മന്ത്രിയുമായിരുന്ന നവ്‍പ്രഭാത്. 

ഇവിഎം മെഷീന്‍റെ പ്രഥമിക ഘട്ടത്തിലെ പരിശോധനകള്‍ നടത്തിയത് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെയോ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെയോ ജീവനക്കാര്‍ അല്ലെന്നും മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ആളുകളാണെന്നും നവ്‍പ്രഭാത് ആരോപിച്ചു. എന്നാല്‍ ഇവരെ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിഎം മെഷീനുകളുമായി ബന്ധപ്പെട്ട പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പൂര്‍ണ ഉത്തരാവാദിത്വമെന്നും നവ്‍പ്രഭാത് പറഞ്ഞു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios