വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം വന്നതോടെ മണ്ഡലത്തിലെ പ്രചാരണം തകൃതിയായി. പ്രഖ്യാപനം വന്ന് മണിക്കൂറിനകം രാഹുൽ ഗാന്ധിക്ക് വേണ്ടി കോൺഗ്രസ് പ്രവര്‍ത്തകര്‍ ചുമരെഴുതി തുടങ്ങി.നിലമ്പൂർ നിയോജക മണ്ഡലത്തിലെ എടക്കരയിലാണ് ആദ്യ ചുവരെഴുത്ത്. 

ചിത്രം: മുബഷീര്‍ 

മണ്ഡലത്തിലുടനീളം ആഹ്ളാദ പ്രകടനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിൽ സന്തോഷമറിയിച്ച് കൽപ്പറ്റയിലടക്കം കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രതീക്ഷകൾ നിറവേറപ്പെട്ടതിൻറെ ആവശത്തിലാണ് കോൺഗ്രസ് പ്രവര്‍ത്തകര്‍. 

ചിത്രം: അതുൽ നെല്ലനാട്

സ്ഥാനാര്‍ത്ഥിയാരെന്ന അനിശ്ചിതത്വത്തിൽ കിടന്ന യുഡിഎഫ് ക്യാമ്പും ഉണര്‍ന്നു കഴിഞ്ഞു. ആഹ്ളാദ പ്രകടനങ്ങളുമായി പ്രവര്‍ത്തകര്‍ സജീവമാണ്. രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് ക്യാമ്പ്.