ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. വർഗ്ഗീയ പരാമർശമെന്ന കോൺഗ്രസിന്റെ പരാതി കമ്മീഷൻ തള്ളി. മോദി പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 

വർധയിലെ പ്രസംഗം ചട്ടലംഘനമല്ലെന്ന് കമ്മീഷൻ വിലയിരുത്തി. രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വത്തിനെതിരെ ആയിരുന്നു മോദിയുടെ പരാമർശം. ന്യൂനപക്ഷ മേഖലയിലേക്ക് രാഹുൽ ഒളിച്ചോടിയെന്നായിരുന്നു പരാമർശം.