തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം 63449 ഹോർഡിങ്, ബാനർ, പോസ്റ്റർ തുടങ്ങിയവയാണ് ദില്ലിയിൽ നിന്ന് നീക്കം ചെയ്തത്
ദില്ലി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം 63449 ഹോർഡിങ്, ബാനർ, പോസ്റ്റർ തുടങ്ങിയവ ദില്ലിയിൽ നിന്ന് നീക്കം ചെയ്തതായി മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എക്സൈസ് നിയമ പ്രകാരം 137ഉം ആയുധ നിയമപ്രകാരം 44ഉം എഫ്ഐആറുകൾ ഇതുവരെ ദില്ലിയിൽ മാത്രം രജിസ്റ്റർ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ഹോർഡിങുകൾ പെട്രോൾ പമ്പുകളിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമടക്കം എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെത്തുടന്നാണ് ഇവ മാറ്റുവാനുള്ള നടപടി എടുത്തത്.
