Asianet News MalayalamAsianet News Malayalam

ജയരാജന്‍റെയും ഉണ്ണിത്താന്‍റെയും പേരില്‍ വാതുവെയ്പ്പ്; വൃക്കരോഗിക്ക് ലഭിച്ചത് ഒന്നേകാല്‍ ലക്ഷം

ഫേസ്ബുക്ക് വഴി മാത്രം പരിചയമുള്ള നിയാസ് മലബാറി, ബഷീര്‍ എടപ്പാള്‍, അഷ്കര്‍ കെ എ എന്നിവരാണ് വാതുവെയ്പ്പില്‍ ഏര്‍പ്പെട്ടത്.

facebook friends contribute money to kidney transplantation through election bet
Author
Kozhikode, First Published May 27, 2019, 4:49 PM IST

കോഴിക്കോട്: ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മകള്‍ പലപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകാറുണ്ട്. എന്നാല്‍ വാതുവെയ്പ്പിലൂടെ കണ്ടെത്തിയ പണം വൃക്കരോഗിയായ സുഹൃത്തിന് നല്‍കി വ്യത്യസ്തരാകുകയാണ് മൂന്ന് ഫേസ്ബുക്ക് സുഹൃത്തുക്കള്‍. മൂന്ന് സുഹൃത്തുക്കള്‍ തമ്മില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാതുവെയ്പ്പ് ഗുണം ചെയ്തത് നാലാമത്തെ സുഹൃത്തിന്‍റെ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക്.

ഫേസ്ബുക്ക് വഴി മാത്രം പരിചയമുള്ള നിയാസ് മലബാറി, ബഷീര്‍ എടപ്പാള്‍, അഷ്കര്‍ കെ എ എന്നിവരാണ് വാതുവെയ്പ്പില്‍ ഏര്‍പ്പെട്ടത്. വടകരയില്‍ പി ജയരാജന്‍റെ ജയവുമായി ബന്ധപ്പെട്ട് ബഷീര്‍ എടപ്പാളും അഷ്കര്‍ കെ എയും തമ്മില്‍ നടന്ന വാതുവെപ്പില്‍ നിന്ന് ഒരു ലക്ഷം രൂപയും കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വിജയവുമായി ബന്ധപ്പെട്ടുള്ള വാതുവെയ്പ്പിലൂടെ 25,000 രൂപയുമാണ് ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ വാതുവെച്ച തുക പാഴാക്കാതെ സുഹൃത്തായ കെഎസ് യു പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാലയുടെ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നീക്കി വച്ച് മാതൃകയാകുകയാണ് ഈ മൂവര്‍ സംഘം. എന്നാല്‍ ഇത് വളരെ ചെറിയ തുകയാണെന്നും ശസ്ത്രക്രിയയ്ക്ക് ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമാണെന്നും ഫേസ്ബുക്കില്‍ നിയാസ് മലബാറി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

facebook friends contribute money to kidney transplantation through election bet

Follow Us:
Download App:
  • android
  • ios