ഇന്ന് രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് വക്താവ് രൺദിപ് സുർജേവാല പ്രത്യേക വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ നിർണായക പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മല്‍സരിക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മല്‍സരിക്കുകയാണെങ്കിൽ വയനാട്ടിൽ സ്ഥാനാര്‍ഥിയാകാനാണ് കൂടുതൽ സാധ്യതയെന്ന് എഐസിസിയിലെ മുതിന്ന നേതാക്കാൾ സൂചന നൽകിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

രാഹുലിനായി കര്‍ണാടകത്തിലെ ബിദാര്‍ മണ്ഡലം പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ഥിയാകാൻ സാധ്യതയില്ലെന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഇന്ന് കര്‍ണാടകയിലും ആന്ധ്രപ്രദേശിലും തിരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ പങ്കെടുക്കും. 

തെക്കേ ഇന്ത്യയിൽ താൻ സ്ഥാനാര്‍ഥിയാകണമെന്നാവശ്യം ന്യായമാണെന്ന് ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞിരുന്നു. ഇന്ന് രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് വക്താവ് രൺദിപ് സുർജേവാല പ്രത്യേക വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ നിർണായക പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.