കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ ബിജെപിയും സിപിഎമ്മും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പണിപ്പെടുന്നതിനിടെ വിവാദമായി നടി കൊയേന മിത്രയുടെ ട്വിറ്റ്.  വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വേണ്ടി കോണ്‍ഗ്രസും സഖ്യ കക്ഷിയായ മുസ്ലീം ലീഗും കേരളം ഇന്നുവരെ കാണാത്ത വരവേല്‍പ്പാണ് നല്‍കിയത്. 

റോഡ് ഷോയ്ക്കിടെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പച്ച നിറത്തിലുള്ള പാര്‍ട്ടിക്കൊടി പാകിസ്ഥാന്‍റെ ദേശീയ പതാകയെന്ന് പറഞ്ഞായിരുന്നു ആദ്യ അക്രമണം. അതിന് പുറകേയാണ് നടി രംഗത്തെത്തിയ്ത്. ഇന്ത്യയെ ആദ്യം വിഭജിച്ചത് തീവ്രവാദിയായ ജിന്നയാണ്. അടുത്തത് രാഹുല്‍ ഗാന്ധിയാണ്. ഇസ്ലാമിക്ക് കൊടികളാണ് രാഹുലിനെ കേരളത്തില്‍ വരവേറ്റത്. കോണ്‍ഗ്രസിന്‍റെ മാനിഫെസ്റ്റോ പ്രോ ജിഹാദിയും ജവാന്മാര്‍ക്ക് എതിരുമാണെന്ന് നടി പറയുന്നു. 

 

എന്നാല്‍ നടിയെ തിരുത്തി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. പ്രിയപ്പെട്ട കൊയേനജി എന്ന് അഭിസംഭോധന ചെയ്തു കൊണ്ടാണ് രാഹുല്‍ ഈശ്വര്‍ തന്‍റെ മറുപടി തുടങ്ങുന്നത്. ഇത് മുസ്ലീം ലീഗിന്‍റെ കൊടിയാണെന്നും വിഭനത്തില്‍ ജിഹാദി പാകിസ്ഥാന്‍റെയൊപ്പം പോകാതെ ഗാന്ധിയുടെ ഇന്ത്യയോടൊപ്പം നിന്ന നമ്മുടെ മുസ്ലീം സഹോദരരാണെന്നും രാഹുല്‍ ഈശ്വര്‍ നടിയെ ഓര്‍മ്മപ്പെടുത്തുന്നു. മാത്രമല്ല താന്‍ മോദിക്ക് വേണ്ടി വോട്ട് ചെയ്യുമെന്നും എന്നാല്‍ സത്യം വോട്ടിനേക്കാള്‍ പ്രധാനമാണെന്നും രാഹുല്‍ ഈശ്വര്‍ തന്‍റെ മറുപടിയില്‍ പറയുന്നു.