തിരുവനന്തപുരത്ത് വിജയിക്കണമെങ്കിൽ മറ്റ് പാ‍‍ർട്ടികളിൽ നിന്ന് എൽഡിഎഫ് നിന്ന് വോട്ട് മറിക്കണമെന്ന് വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂട്ട പലായനം നടക്കുകയാണെന്നും കോൺഗ്രസിനെ നമ്പാൻ കഴിയില്ലെന്നും ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. യുഡിഎഫ് നേതാക്കൾ ഇരുട്ടത്ത് എസ്ഡിപിഐയുടെ പിന്തുണ തേടിയത് രാഷ്ടീയ തീക്കളിയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. ആർഎസ്എസ്സിന്‍റെ മറുവശമാണ് എസ്ഡിപിഐ എന്നും വി എസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിക്കണം. അതിന് അമിത വിശ്വാസം അരുത്. തെരഞ്ഞെടുപ്പ് പ്രവർത്തനം മികച്ചതാകണമെന്നും വോട്ട് മറ്റ് സ്ഥാനാർത്ഥികൾക്ക് പോകാതിരിക്കാൻ വേണ്ടത് ചെയ്യണമെന്നും വി എസ് അച്യുതാനന്ദൻ കൂട്ടിച്ചേ‍ർത്തു. 

തിരുവനന്തപുരത്ത് വിജയിക്കണമെങ്കിൽ മറ്റ് പാ‍‍ർട്ടികളിൽ നിന്ന് എൽഡിഎഫ് വോട്ട് മറിക്കണം. മതനിരപേക്ഷ സർക്കാർ വരണമെങ്കിൽ ഇടത് പക്ഷം തന്നെ വീണ്ടും വരണമെന്നും തിരുവനന്തപുരത്ത് എൽഡിഎഫ് തരംഗമുണ്ടാകുമെന്നും വി എസ് പറഞ്ഞു.